ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ ഉടൻ പിൻവലിച്ചേക്കില്ല. കൊവിഡ് മാനദണ്ഡങ്ങൾ പിൻവലിക്കുന്ന കാര്യം ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗം ചര്‍ച്ച ചെയ്തെങ്കിലും തത്കാലം കൊവിഡ് നിയന്ത്രണങ്ങളും പ്രതിരോധ പ്രോട്ടോകോളും പാലിക്കുന്നത് തുടരുന്നതാവും ഉചിതം എന്ന തീരുമാനമാണുണ്ടായത്.
ഒമിക്രോണ്‍ അടക്കമുള്ള കൊവിഡ് വകഭേദങ്ങളുടെ വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് കൊവിഡ് പ്രതിരോധ നടപടികളും തുടരാൻ തീരുമാനിച്ചത്. രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയാണ് ആരോഗ്യമന്ത്രാലയത്തിൻ്റെ ഈ തീരുമാനമെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.