KeralaNEWS

‘എത്ര കിട്ടിയാലും മതിയാകില്ല’; എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരേ ഉദുമ എംഎല്‍എ; പ്രതിഷേധം ശക്തം

കാസര്‍േഗാഡ്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പുവിനെതിരേ പ്രതിഷേധം കടുക്കുന്നു. ചാനല്‍ ചര്‍ച്ചയിലാണ് കുഞ്ഞമ്പു കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകളെ അധിക്ഷേപിച്ചുകൊണ്ട് പരാമര്‍ശം നടത്തിയത്. ചിലര്‍ക്ക് എത്ര കിട്ടിയാലും മതിയാകില്ല എന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം.

സി എച്ച് കുഞ്ഞമ്പുവിന്റെ വാക്കുകള്‍ വേദനിപ്പിച്ചെന്ന് ഇരയായ കുട്ടിയുടെ മാതാവ് അരുണി പ്രതികരിച്ചു. എം.എല്‍.എയുടെ പരാമര്‍ശം വേദനാജനകമാണ്. തന്റെ മകന് സന്തോഷം എന്തെന്ന് അറിയുക പോലുമില്ല. മകന് ഇരിക്കാനോ നടക്കാനോ പോലും കഴിയില്ല. തങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ ഔദാര്യമായി കാണരുത്. കാസര്‍ഗോട്ട് നല്ല ആശുപത്രി അത്യാവശ്യമാണ്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മാത്രമല്ല, ചികിത്സാ സൗകര്യം എല്ലാവരുടെയും ആവശ്യമാണ്. തങ്ങള്‍ക്ക് മാനുഷിക പരിഗണന നല്‍കണമെന്നും അരുണി പ്രതികരിച്ചു.

Signature-ad

പ്രതിപക്ഷ സംഘടനകളടക്കം രംഗത്തുവന്നിട്ടും എം.എല്‍.എ പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. പരാമര്‍ശം മനുഷ്യത്വരഹിതമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് എം.എല്‍.എ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Back to top button
error: