തൊടുപുഴ: വീട്ടില്‍ ഉറങ്ങിക്കിടന്ന ഗൃഹനാഥനെ അയല്‍വാസി വെട്ടിക്കൊന്നു.
വണ്ണപ്പുറം ചീങ്കല്‍സിറ്റി മാനാങ്കുടിയില്‍ ജോബി ബേബി (45) ആണ് വെട്ടേറ്റു മരിച്ചത്. കൊലപാതകം നടത്തിയ അയല്‍വാസിയായ പത്തനംതിട്ട രജീവെന്നു വിളിക്കുന്ന പുത്തന്‍പുരയില്‍ രജീവി (55)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പത്തിനു ശേഷമായിരുന്നു കൊലപാതകം. ഇന്നലെ രാവിലെ ജോബിയെ അന്വേഷിച്ച് വീട്ടിലെത്തിയ അയല്‍വാസിയാണ് വെട്ടേറ്റു രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുക