ലഖക്നൗ: റോഡരികിലെ കടയുടെ മുന്നില്‍നിന്ന് ബള്‍ബ് മോഷ്ടിച്ചു ഉത്തര്‍പ്രദേശില്‍ പോലീസ് ഉദ്യോഗസ്ഥന്. പ്രയാഗ്രാജിലുള്ള ഒരു കടയ്ക്കു മുന്നില്‍നിന്നാണ് കത്തിക്കൊണ്ടിരുന്ന ബള്‍ബ് പോലീസുകാരന് ഊരിയെടുത്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു.
ഫൂല്പൂര് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ രാജേഷ് വെര്മയ്ക്കെതിരെയാണു നടപടി. പൂട്ടിയിട്ടിരുന്ന കടയ്ക്കു മുന്നിലെത്തിയ പോലീസുകാരന് ചുറ്റും നോക്കിയ ശേഷം ബള്‍ബ് ഊരിയെടുത്തു പോക്കറ്റിലിട്ട് കൊണ്ടുപോകുകയായിരുന്നു. ദസറയോട് അനുബന്ധിച്ച് നൈറ്റ്ഡ്യൂട്ടിയിലായിരുന്നു പോലീസുദ്യോഗസ്ഥന്. ഒക്ടോബര്‍ ആറിനാണു സംഭവം നടന്നതെന്നു നാട്ടുകാര്‍ പ്രതികരിച്ചു.
രാവിലെ കടയുടമ എത്തിയപ്പോള്‍ ബള്‍ബ് കാണാത്തതിനെ തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോഴാണ് പോലീസുകാരന്റെ മോഷണം ശ്രദ്ധയില്‍പെട്ടത്. അടുത്തിടെയാണ് ഇയാള്‍ക്ക് പ്രൊമോഷന് ലഭിച്ചത്. വെര്മയ്ക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുട്ടായതിനാല്‍ തനിക്കു ഡ്യൂട്ടിയുണ്ടായ ഇടത്തേക്ക് ബള്‍ബ് മാറ്റിയിട്ടതാണെന്നാണു പോലീസുകാരന്റെ വാദം.
അടുത്തിടെ കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം കടയ്ക്കു മുന്നില്‍നിന്ന് 10 കിലോഗ്രാം മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.