Breaking NewsNEWS

45 ശതമാനം അംഗപരിമിതിയുള്ളവര്‍ക്കും സൗജന്യ നിരക്കില്‍ ബസ് യാത്ര

തിരുവനന്തപുരം: 45 ശതമാനം വരെ അംഗ പരിമിതിയുള്ളവര്‍ക്ക് ബസുകളില്‍ ഇനി മുതല്‍ യാത്രാ പാസ് അനുവദിക്കുമെന്ന് മന്ത്രി ആന്റണി രാജു. കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച വാഹനീയം അദാലത്തില്‍ തളിപ്പറമ്പ് സ്വദേശിനി സല്‍മാബിയുടെ അപേക്ഷ പരിഗണിച്ചാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്. ഇതുവരെ 50 ശതമാനം അംഗപരിമിയുള്ളവര്‍ക്കായിരുന്നു പാസ് അനുവദിച്ചിരുന്നത്.

ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി ഈ അപേക്ഷയുമായി സല്‍മാബി കഴിഞ്ഞ ഒന്നര വര്‍ഷമായി നിരന്തരം പരിശ്രമിക്കുകയായിരുന്നു. ഗതാഗതമന്ത്രി ആന്റണി രാജു കണ്ണൂരില്‍ എത്തുന്നതറിഞ്ഞ് സല്‍മാബി കണ്ണൂര്‍ ശിക്ഷക് സദനില്‍ നടന്ന വാഹനീയം അദാലത്തില്‍ പങ്കെടുത്ത് പരാതി നല്‍കി. സല്‍മാബി ഭര്‍ത്താവ് ഫിറോസ് ഖാന് വേണ്ടി നല്‍കിയ പരാതിയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

Signature-ad

പക്ഷാഘാതത്തെ തുടര്‍ന്ന് 2017 ലാണ് ഫിറോസ് ഖാന്റെ ശരീരംതളര്‍ന്നത്. പരസഹായമില്ലാതെ അദ്ദേഹത്തിന് സഞ്ചരിക്കാനാവില്ല. നിലവില്‍ ബ്രഡ് കമ്പനിയില്‍ ജോലി ചെയ്യുകയാണ് ഫിറോസ് ഖാന്‍. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍അദാലത്തില്‍ എത്തി മന്ത്രി ആന്റണി രാജുവിനെ നേരില്‍ക്കണ്ടതോടെ പരാതിക്കുള്ള പരിഹാരമായി. ഇത്തരം ബുദ്ധിമുട്ട് അനുഭവിക്കുന്ന കേരളത്തിലെ നിരവധി പേര്‍ക്ക് ആശ്വാസമേകാന്‍ പുതിയ തീരുമാനത്തിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

 

Back to top button
error: