NEWS

യുപി പോലീസിന്റെ വെടിയേറ്റ് ബിജെപി നേതാവിന്റെ ഭാര്യ മരിച്ചു

ഹ്‌റാഡൂണ്‍/ലഖ്‌നൗ: മണല്‍ക്കടത്ത്‌ കേസ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്യാന്‍ ഉത്തരാഖണ്ഡിലെത്തിയ യു.പി. പോലീസുമായി നാട്ടുകാര്‍ ഏറ്റുമുട്ടി.
സംഘര്‍ഷത്തില്‍ ബി.ജെ.പി. പ്രാദേശിക നേതാവിന്റെ ഭാര്യ വെടിയേറ്റു മരിച്ചു.
അഞ്ച്‌ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരില്‍ നാലു പേര്‍ യു.പി. പോലീസ്‌ ഉദ്യോഗസ്‌ഥരാണ്‌.
ഉത്തരാഖണ്ഡ്‌ ഉധംസിങ്‌ നഗര്‍ ജില്ലയിലെ ഭരത്‌പുരില്‍ ബുധനാഴ്‌ച രാത്രിയാണ്‌ സംഭവം. മണല്‍ക്കടത്ത്‌ സംഘത്തില്‍പ്പെട്ട ജാഫര്‍ എന്നയാളെ തേടി യു.പി. മൊറാദാബാദ്‌ ജില്ലയില്‍നിന്നാണ്‌ പോലീസുകാര്‍ എത്തിയത്‌. രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍, താക്കൂര്‍ദ്വാര പോലീസ്‌ സ്‌റ്റേഷനിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ്‌ സംഘമാണ്‌ റെയ്‌ഡിനായി ഭരത്‌പുരിലെത്തിയത്‌.
 ബി.ജെ.പി. നേതാവും ജസ്‌പൂര്‍ സീനിയര്‍ ബ്ലോക്ക്‌ പ്രസിഡന്റുമായ ഗുര്‍താജ്‌ ഭുള്ളറുടെ വീട്ടില്‍ ജാഫറുണ്ടെന്നായിരുന്നു വിവരം. ഭുള്ളറിന്റെ വീട്ടിലെത്തിയ യു.പി. പോലീസും ഭുള്ളറുടെ അനുയായികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെ ഇരുപക്ഷവും പരസ്‌പരം വെടിയുതിർക്കുകയായിരുന്നു.

Back to top button
error: