KeralaNEWS

എറണാകുളം-കൊല്ലം മെമു 9 ദിവസം റദ്ദാക്കി, കന്യാകുമാരി-പുനെ എക്സ്പ്രസ് ആലപ്പുഴ വഴി

കൊച്ചി: പാതയിലെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് കൊല്ലം-എറണാകുളം മെമു 9 ദിവസത്തേക്ക് റദ്ദാക്കി. കൊല്ലം- എറണാകുളം ജങ്ഷന്‍ മെമു (06778) സര്‍വീസിനൊപ്പം എറണാകുളം ജങ്ഷന്‍-കൊല്ലം മെമു സ്‌പെഷ്യലും (06441) ഈ മാസം 15 മുതല്‍ 21 വരെ റദ്ദാക്കി. കൂടാതെ ഈ മാസം 24, 27 തീയതികളിലും ഇവയുടെ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

ഇടപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍, കരുനാഗപ്പള്ളി, തൃശ്ശൂര്‍ സ്റ്റേഷന്‍ പരിധികളില്‍ പാതയിലെ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് തീവണ്ടി ഗതാഗതത്തില്‍ മാറ്റം. കന്യാകുമാരി-പുണെ പ്രതിദിന എക്‌സ്പ്രസ് (16382) 18, 21, 24, 27 തീയതികളില്‍ കായംകുളം ജങ്ഷനില്‍ നിന്ന് ആലപ്പുഴ വഴി തിരിഞ്ഞ് പോകും.

Signature-ad

അമ്പലപ്പുഴ, ഹരിപ്പാട്, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലും എറണാകുളം ടൗണ്‍ കൂടാതെ ജങ്ഷനിലും കന്യാകുമാരി-പുണെ പ്രതിദിന എക്‌സ്പ്രസിന് സ്റ്റോപ്പ് ഉണ്ടാകും. 15 മുതല്‍ 21 വരെ ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 9.40-നാണ് കന്യാകുമാരിയില്‍നിന്ന് പുറപ്പെടുക. എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) 13 മുതല്‍ 18 വരെ നിര്‍ത്തിയിടും.

 

Back to top button
error: