ബംഗളൂരു: ആറാംക്ലാസുകാരിയെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ട്യൂഷന് ടീച്ചര്‍ അറസ്റ്റില്‍.
മാണ്ഡ്യ ജില്ലയിലെ മളവള്ളി ടൗണിലാണ് സംഭവം. സുരേഷ്-അശ്വിനി ദമ്ബതികളുെട മകള്‍ ദിവ്യയാണ് (10) മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്കുശേഷം ട്യൂഷന് ക്ലാസിലേക്ക് പോകാന്‍ വീട്ടില്‍നിന്ന് പോയ ദിവ്യയെ കാണാതാവുകയായിരുന്നു. മാതാപിതാക്കള്‍ നല്കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ട്യൂഷന് ക്ലാസിനടുത്ത് നിര്‍മാണം നടക്കുന്ന കെട്ടിടത്തിലെ വെള്ളക്കെട്ടില്‍ കുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്.