അഹമ്മദാബാദ് : സര്‍വീസസിന്റെ കിരീടധാരണത്തിന് വേദിയൊരുക്കി 36-ാമത് ദേശീയ ഗെയിംസിന് ഗുജറാത്തില്‍ കൊടിയിറങ്ങി.
61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവും ഉള്‍പ്പടെ 128 മെഡലുകളുമായാണ് സര്‍വീസസ് ഓവറാള്‍ ചാമ്ബ്യന്‍ഷിപ്പ് നിലനിറുത്തിയത്. 23 സ്വര്‍ണവും 18 വെള്ളിയും 13വെങ്കലവും ഉൾപ്പടെ 54 മെഡുകള്‍ നേടിയ കേരളം ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
നീന്തല്‍ക്കുളത്തില്‍ നിന്ന് അഞ്ചു സ്വര്‍ണം നേടിയ കേരളത്തിന്റെ സജന് പ്രകാശ് ഗെയിംസിലെ ഏറ്റവും മികച്ച പുരുഷ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
അവസാന ദിവസമായ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണം കൂടി ലഭിച്ചു. ഭാവ്നഗറില്‍ നടന്നപുരുഷ-വനിതാ വോളിബാളിലാണ് ഇന്നലെ കേരളം പൊന്നണിഞ്ഞത്. വനിതാവിഭാഗം ഫൈനലില്‍ പശ്ചിമബംഗാളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് കേരളടീം ചാമ്ബ്യന്മാരായത്. സ്കോര്‍ 25-22,36-34,25-19. പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെയാണ് കേരളം തോല്‍പ്പിച്ചത്. സ്കോര്‍ : 25-23,28-26,27-25. വോളിബാള്‍ അസോസിയേഷനുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ തിരഞ്ഞെടുത്ത് പരിശീലനം നല്കിയ ടീമുകളാണ് ഇന്നലെ പൊന്നുവാരിയത്.ഫുട്ബോളിൽ ബംഗാൾ കേരളത്തെ തോൽപ്പിച്ചു.
അടുത്ത വര്‍ഷം ഗോവയില്‍ 37-ാമത് ഗെയിംസ് നടക്കുമെന്ന് ഇന്ത്യന്‍ ഒളിമ്ബിക് അസോസിയേഷന് അറിയിച്ചു നേരത്തേ 36-ാമത് ഗെയിംസ് ഗോവയില്‍ നടത്താനിരുന്നതാണെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാലുമാസം മുമ്ബ് ഗുജറാത്തിലേക്ക് മാറ്റുകയായിരുന്നു.