CrimeNEWS

കുറ്റബോധത്തിന്റെ കണികപോലുമില്ലാതെ നരബലിക്കേസിലെ പ്രതികള്‍

കൊച്ചി: ഇലന്തൂര്‍ നരബലി കേസിലെ മൂന്ന് പ്രതികളും കോടതിയിലെത്തിയത് യാതൊരു കൂസലുമില്ലാതെ. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി മാസം പാകംചെയ്ത് കഴിച്ച മൂന്നു പ്രതികള്‍ക്കും കോടതി മുറിയില്‍പ്പോലും കുറ്റബോധത്തിന്റെ കണികപോലും കാണാനില്ലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആദ്യമായി ചോദ്യംചെയ്യുന്നത്. തുടര്‍ന്ന് വിട്ടയക്കുകയും ഞായറാഴ്ച ഹാജരാകാന്‍ പറയുകയുമായിരുന്നു. കൂടുതല്‍ തെളിവ് ശേഖരിച്ച് ഞായറാഴ്ച പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ഇലന്തൂരിലേക്ക് എത്തുന്നത്. പോലീസ് അന്വേഷണം ഇവരിലേക്ക് എത്തുന്നുണ്ട് അറിഞ്ഞപ്പോഴും തങ്ങള്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന ഭാവത്തോടെയായിരുന്നു ഭഗവല്‍സിങിന്റെ പ്രതികരണം. ഇത് വ്യക്തമാക്കുന്നതായിരുന്നു അയല്‍വാസികള്‍ നല്‍കിയ മൊഴി.

Signature-ad

”കടവന്ത്രയില്‍നിന്ന് കാണാതായ പദ്മയെന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍നമ്പര്‍ ഇലന്തൂര്‍ ടവര്‍ ലൊക്കേഷനിലാണുള്ളത്. അന്വേഷിച്ച് വിവരം തരണം.’ -എന്നാവശ്യപ്പെട്ട് കടവന്ത്ര പോലീസ് സ്റ്റേഷനില്‍നിന്ന് ആറന്മുള സ്റ്റേഷനിലേക്ക് അടിയന്തരസന്ദേശമെത്തിയതോടെയാണ് കേസില്‍ ചുരുളഴിയന്‍ തുടങ്ങിയത്.

ആറന്മുള എസ്.െഎ: സന്തോഷ് കുമാറും ഡ്രൈവര്‍ ശ്രീരാഗും തിരക്കിയിറങ്ങി. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നില്‍ വീട്ടിലെത്തി. ഒക്ടോബര്‍ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്. പദ്മ എന്ന സ്ത്രീയെ കാണാതായെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവല്‍സിങ്ങിനോടും ലൈലയോടും എസ്.ഐ. പറഞ്ഞു.

വാട്സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവല്‍സിങ് പറഞ്ഞൊഴിയുമ്പോള്‍ ഭാര്യ ലൈല പരിഭ്രാന്തയായത് എസ്.ഐ. ശ്രദ്ധിച്ചു. സംശയം ഇരട്ടിച്ചു. രണ്ടുപേരുടെയും ഫോട്ടോകള്‍ എസ്.െഎ. മൊബൈലില്‍ പകര്‍ത്തി.തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നുപറഞ്ഞാണ് മടങ്ങിയത്. പിന്നീട് ഷാഫിയെ കൊച്ചിയില്‍നിന്ന് പിടികൂടിയപ്പോഴാണ് നരബലിയുടെ വിശദവിവരങ്ങളറിയുന്നത്.

 

 

 

 

 

Back to top button
error: