IndiaNEWS

‘വാളും പരിചയു’മെടുത്ത് ഷിന്‍ഡേ വിഭാഗം

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് വാളും പരിചയും ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍. അന്ധേരി ഈസ്റ്റില്‍ നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പിനാണ് പുതിയ ചിഹ്നം അനുവദിച്ചത്. ഏക്‌നാഥ് ഷിന്‍ഡെ പക്ഷവും ഉദ്ധവ് താക്കറെ പക്ഷവും ശിവസേനയുടെ ചിഹ്നമായ അമ്പും വില്ലും അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

യഥാര്‍ഥ ശിവസേന തങ്ങളാണെന്നും ചിഹ്നം തങ്ങളുടേതാണെന്നും ഉദ്ധവ് താക്കറെ പക്ഷം വാദിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ ഷിന്‍ഡെ പക്ഷം രംഗത്തെത്തി. ഇതോടെയാണ് ഇരുപക്ഷത്തിനും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ ചിഹ്നം അനുവദിച്ചത്. ഉദ്ധവ് താക്കറെ പക്ഷത്തിന് ഇന്നലെ തീപ്പന്തം ചിഹ്നമായി അനുവദിച്ചു. ഉപതെരഞ്ഞെടുപ്പില്‍ ഷിന്‍ഡെ പക്ഷത്തുനിന്നും സ്ഥാനാര്‍ഥിയില്ല. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നത്.

Signature-ad

എന്നാല്‍, മത്സരത്തിനിറങ്ങുന്ന ഉദ്ധവ് പക്ഷത്തിന് അമ്പും വില്ലും ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് ഷിന്‍ഡെ പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ശിവസേനയുടെ ചിഹ്നം മരവിപ്പിച്ച് ഇരുപക്ഷത്തിനും പുതിയ ചിഹ്നം നല്‍കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്.

 

Back to top button
error: