കണ്ണൂര്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍ വിദ്യാര്‍ഥി മരിച്ചു. ചുണ്ടപ്പറമ്ബിലെ ചിറമാട്ടേല്‍ ബിനോയി-സിന്ധു ദമ്ബതികളുടെ മകന് തോമസ് ഇമ്മാനുവേല്‍ ബിനോയിയാണ് മരിച്ചത്.
ശ്രീകണ്ഠപുരം പൊടിക്കളം മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഇമ്മാനുവേല്‍.
ഞയറാഴ്ച്ച ഉച്ചയോടെ വീട്ടില്‍ വിശ്രമിക്കവേ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട തോമസിനെ ശ്രീകണ്ഠപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്കിയ ശേഷം വിദഗ്ദ ചകിത്സക്കായി കണ്ണൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.