NEWS

നവംബര്‍ രണ്ടുമുതല്‍ പ്ലസ്‌വണ്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

തിരുവനന്തപുരം: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നവംബര്‍ രണ്ടുമുതല്‍ ആരംഭിക്കും. ഒന്നാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പ്രവേശനം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് തീരുമാനം.

എന്ന ഒറ്റ പോര്‍ട്ടലില്‍ വിവിധ മീഡിയത്തിലെ ക്ലാസുകള്‍ ലഭ്യമാകും. രാവിലെ ഒമ്പതര മുതല്‍ പത്തര വരെ രണ്ടു ക്ലാസുകളാണ് പ്ലസ് വണ്ണിന് ഉണ്ടാകുക.

Signature-ad

കഴിഞ്ഞ ആഴ്ച പ്ലസ്‌വണ്‍ പ്രവേശനം പൂര്‍ത്തിയായിരുന്നു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം, കേരളത്തില്‍ ജൂണ്‍ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

Back to top button
error: