ന്യൂഡൽഹി:സാമൂഹ്യക്ഷേമ മന്ത്രി രാജേന്ദ്ര പല് ഗൗതം രാജിവെച്ചു.
മന്ത്രി പങ്കെടുത്ത മത പരിവര്‍ത്തന ചടങ്ങ് വിവാദമായിരുന്നു.തുടർന്നാണ് രാജി.
ഒക്ടോബര്‍ അഞ്ചിന് നടന്ന പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശമുണ്ടായത്. അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതിന്റെ അറുപത്തി ആറാം വാര്‍ഷിക ദിനത്തില്‍ ബുദ്ധമതത്തിലേക്ക് ആളുകളെ കൂട്ടത്തോടെ പരിവര്‍ത്തനം ചെയ്യുന്ന ചടങ്ങായിരുന്നു അത്. ഡല്‍ഹി അംബേദ്കര്‍ ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഹിന്ദു ദൈവങ്ങളായ ‘ശിവ, ബ്രഹ്മ, വിഷ്ണു എന്നിവരെ തങ്ങള്‍ ഇനിമുതല്‍ ദൈവമായി അംഗീകരിക്കില്ല’ എന്ന സത്യ വാചകമാണ് ചൊല്ലിക്കൊടുത്തത്. ഈ ദൃശ്യങ്ങള്‍ ബിജെപി സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴി പ്രചരിപ്പിക്കുകയും ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തി എന്നും ഹിന്ദു ദൈവങ്ങളെ അവഹേളിച്ചെന്നുമായിരുന്നു ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രി അരവിന്ദ് കെജിരീവാളിന്റെ അറിവോടെയാണ് പരാമര്‍ശം നടന്നതെന്നും ബിജെപി ആരോപണമുന്നയിച്ചിരുന്നു.