NEWS

ഇന്ത്യയില്‍ തെരുവ് നായ്ക്കൾക്കും പശുക്കൾക്കും ബഹുമാനമുണ്ട്, പക്ഷേ മുസ്ലീങ്ങള്‍ക്കില്ല:അസദുദ്ദീന്‍ ഒവൈസി

ന്യൂഡൽഹി:ഇന്ത്യയില്‍ തെരുവ് നായ്ക്കൾക്കും പശുക്കൾക്കും വരെ ബഹുമാനമുണ്ട്, പക്ഷേ മുസ്ലീങ്ങള്‍ക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.
വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ക്കെതിരെയും രൂക്ഷമായ ആക്രമണമാണ് ഒവൈസി നടത്തിയത്.
 രാജ്യത്ത് എവിടെ ബിജെപി സര്‍ക്കാര്‍ ഉണ്ടോ അവിടെയെല്ലാം മുസ്ലീങ്ങള്‍ തുറന്ന ജയിലില്‍ കഴിയുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും മദ്രസകള്‍ തകര്‍ക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നബിദിന ആശംസകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേർന്നതിന് പിന്നാലെയായിരുന്നു അസദുദ്ദീന്‍ ഒവൈസി രൂക്ഷ ഭാഷയിൽ ബിജെപിയെ വിമർശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: