CrimeNEWS

വൈത്തിരിയിലെ റിസോര്‍ട്ടില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, സ്ത്രീകളുള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

കല്‍പറ്റ: വയനാട് വൈത്തിരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതില്‍ ആറു പേര്‍ അറസ്റ്റില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനിയായ യുവതിയെയാണ് റിസോര്‍ട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്. യുവതി നല്‍കിയ പരാതിയിലാണ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് (33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42), തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33), തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെഅരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.

Signature-ad

ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ റിസോര്‍ട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

 

 

 


 

Back to top button
error: