ജറുസലേം: ഇന്ത്യന്‍ വംശജനായ കൗമാരക്കാരന്‍ ഇസ്രായേലില്‍ കുത്തേറ്റ് മരിച്ചു. വടക്കു കിഴക്കന്‍ ഇന്ത്യയിലെ ജൂത സമുദായമായ ബെനി മനാഷെ വിഭാഗക്കാരനായ യോല്‍ ലെഹിങ്കഹല്‍ (18) ആണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് യോല്‍ കുടുംബത്തിനൊപ്പം ഇസ്രായേലിലേക്ക് കുടിയേറിയത്.
വടക്കന്‍ ഇസ്രായേലിലെ കിര്‍യാത് ഷ്‌മോണ നഗരത്തിലെ ജന്‍മദിനാഘോഷ പരിപാടിക്കിടെയുണ്ടായ അടിപിടിക്കിടെയാണ് കുത്തേറ്റത്.
സുഹൃത്തിനൊപ്പമാണ് യോല്‍ ജന്‍മദിനാഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. ജന്‍മദിനാഘോഷ പരിപാടിക്കിടെ 20 പേരടങ്ങുന്ന സംഘം തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കത്തിക്കുത്തില്‍ പരുക്കേറ്റ യോലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.
സംഭവത്തില്‍ 15 വയസുകാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏഴു പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലും മിസോറമിലുമായി അധിവസിക്കുന്ന കുക്കി വിഭാഗക്കാര്‍ തങ്ങള്‍ ഇസ്രായേലിലെ ബെനി മനാഷെ ഗോത്രത്തിന്‍െ്‌റ പിന്തുടര്‍ച്ചക്കാരാണെന്നാണ് അവകാശപ്പെടുന്നത്.