IndiaNEWS

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്. നിലവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരുരും മാത്രമാണ് മത്സര രംഗത്തുള്ളത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കില്ലെന്നും മത്സരിക്കാന്‍ തന്നെയാണ് തന്റെ തീരുമാനമെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

ഖാര്‍ഗെ കൂടി പ്രചാരണത്തിനിറങ്ങിയതോടെ മത്സരം ഏറെ വാശിയില്‍ തന്നെയാണ്. ഇന്നലെ ഗുജറാത്തില്‍ ഖാര്‍ഗെയുടെ പ്രചാരണത്തിനായി രമേശ് ചെന്നിത്തലയും ഒപ്പമുണ്ടായിരുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും പ്രചാരണത്തിനിറങ്ങിയ ഖാര്‍ഗെയ്ക്ക് വലിയ സ്വീകരണമാണ് പിസിസികള്‍ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം അവഗണിച്ചാണ് നേതാക്കള്‍ ഖാര്‍ഗെയ്ക്ക് സ്വീകരണം ഒരുക്കിയത്.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: