കോഴിക്കോട്: മാഹിയിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന 56 കുപ്പി വിദേശ മദ്യവുമായി ഒഡീഷ സോള്‍ഡ സ്വദേശി രവീന്ദ്ര (30)യെ നടക്കാവ് ഇന്‍സ്പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിൽ പിടികൂടി.
മാഹിയില്‍ നിന്നും മദ്യം വാങ്ങി വരുന്നതിനിടയില്‍ കോഴിക്കോട് മാവൂര്‍ ശ്മശാനം റോഡില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്.
മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും, നാട്ടുകാര്‍ക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്രയെന്ന് പോലീസ് പറഞ്ഞു.
മാഹിയില്‍ നിന്നും ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതല്‍ 600 രൂപക്ക് വരെയാണ് വില്പന നടത്തുന്നതെന്ന് ചോദ്യം ചെയ്യലിൽ ഇയാൾ പോലീസിനോട് പറഞ്ഞു.
ഇത്തരത്തില്‍ ജോലിക്കൊന്നും പോകാതെ മദ്യവും മയക്കുമരുന്നും വില്‍പ്പന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘം തന്നെ അതിഥി തൊഴിലാളികളുടെ മറവില്‍ കേരളത്തില്‍ പല സ്ഥലങ്ങളിലും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.