NEWS

18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍ 

ലപ്പുഴ : പിക്‌അപ് വാനില്‍ സവാളയോടൊപ്പം കടത്തിക്കൊണ്ടുവന്ന 18 ലക്ഷം രൂപ വിലവരുന്ന പുകയില ഉല്‍പന്നങ്ങളുമായി രണ്ടുപേര്‍ പിടിയില്‍.
വാന്‍ ഡ്രൈവര്‍ ആലപ്പുഴ ആലിശ്ശേരി വെളിമ്ബറമ്ബ് മുനീര്‍ (28), അമ്ബലപ്പുഴ തെക്ക് കാവുങ്കല്‍ പുരയിടത്തില്‍ സജീര്‍ (23) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ കലക്ടറേറ്റിന് സമീപത്തുവെച്ചാണ് വാഹനം പിടികൂടിയത്. സവാളക്കൊപ്പം 88 ചാക്കിലായി 5500 പാക്കറ്റ് പുകയില ഉല്‍പന്നങ്ങളാണ് പിടികൂടിയത്.

Back to top button
error: