KeralaNEWS

ശാന്തൻ്റെ ‘യുദ്ധവും മൃത്യുഞ്ജയവും’ എഴുത്തുകാരൻ പി.രവികുമാർ പ്രകാശനം ചെയ്തു

കവിയും റീജിയണൽ കാൻസർ സെന്ററിലെ (ആർ.സി.സി) ടെക്നിക്കൽ ഓഫീസറുമായ ശാന്തൻ എഴുതിയ റേഡിയേഷൻ ടേബിളിലെ അനുഭവകുറിപ്പുകളുടെ സമാഹാരമായ ‘യുദ്ധവും മൃത്യുഞ്ജയവും’ പ്രകാശനം നടന്നു.

തിരുവനന്തപുരം പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ എഴുത്തുകാരനും പത്രപ്രവർത്തകനുമായ പി രവികുമാർ ഡോ. കുസുമകുമാരിക്ക് നൽകിയാണ് പുസ്‌കപ്രകാശനം നിർവഹിച്ചത്. കലാകൗമുദി വാരികയിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നപ്പോൾ തന്നെ വൻ ജനപ്രീതി നേടിയ അനുഭവകഥകളായിരുന്നു ഇത്. കേരളത്തിൻ്റെ സംസ്കാരിക ലോകത്തെ ഒട്ടേറെ നക്ഷത്രങ്ങളുടെ പൊള്ളുന്ന ജീവിതാനുഭവങ്ങളാണ് ഈ രചനയുടെ കാതൽ.

Signature-ad

ഡി.സി.ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ.
പ്രകാശന ചടങ്ങിൽ ഭാഷാപോഷിണി എഡിറ്റർ ഡോ.കെ എം വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.അജയപുരം ജ്യോതിഷ്‌കുമാർ പുസ്തക പരിചയം നടത്തി. ഡോ.സി വേണുഗോപാൽ, സാബു കോട്ടുക്കൽ, പ്രദീപ് പനങ്ങാട്, കവി ശാന്തൻ എന്നിവർ സംസാരിച്ചു.

Back to top button
error: