കോഴിക്കോട്: പീഡന പരാതിയില്‍ സി.പി.എം നേതാവിന് സസ്പെന്ഷന്. സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം കെ.പി. ബിജുവിനെ ഒരു വര്‍ഷത്തേക്ക് സസ്പെന്റ് ചെയ്തത്.
ഏരിയാ കമ്മറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇയാള്‍ക്കെതിരേ മേപ്പയൂര്‍ പോലീസ് പീഡനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു.
തുടക്കത്തില്‍ പരാതി വ്യാജമാണെന്നായിരുന്നു നിലപാടെങ്കിലും പ്രാദേശികമായി പ്രതിഷേധം ശക്തമായതോടെയാണ് സി.പി.എം നടപടി എടുത്തത്.