NEWS

ചൈനയ്ക്കെതിരായ പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ

വാഷിങ്ടണ്‍: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച്‌ ചര്‍ച്ച വേണോയെന്ന് തീരുമാനിക്കുന്നതിനായി യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യ.

ചൈനയില്‍ ഉയിഗുര്‍ മുസ്‍ലിംകള്‍ ഏറ്റവും കൂടുതല്‍ ചൂഷണം അനുഭവിക്കുന്ന മേഖലയാണ് ഷിന്‍ജിയാങ്.

 

Signature-ad

 

ഷിന്‍ജിയാങില്‍ ചര്‍ച്ച വേണോയെന്ന ​പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തല്‍. കാനഡ, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഐസ്‍ലാന്‍ഡ്, നോര്‍വേ, സ്വീഡന്‍, യു.കെ, യു.എസ് തുടങ്ങിയ രാജ്യങ്ങളാണ് പ്രമേയം കൊണ്ടുവന്നത്. 17 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ 19 പേര്‍ എതിര്‍ത്തു.

Back to top button
error: