NEWS

ഗാമ്ബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പ് ഗുണനിലവാരമുള്ളതല്ലെന്ന് കേരളം 2013-ൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു

തിരുവനന്തപുരം:ഗാമ്ബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്ബനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് കേരളം 2013-ൽ തന്നെ റിപ്പോർട്ട് നൽകിയിരുന്നു.
 

തുടർന്ന് 2021ലും കേരളം ഇത് ആവർത്തിച്ചിരുന്നു.എന്നാല്‍ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്‍റെ ചില പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ കമ്ബനിയുടെ പല മരുന്നുകളും രോ​ഗികളിലേക്ക് യാതൊരു തടസ്സവുമില്ലാതെ എത്തുകയും ചെയ്തിരുന്നു.
മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് പ്രമേഹ ചികില്‍സക്ക് ഉപയോ​ഗിക്കുന്ന മെറ്റോമിന്‍ ​ഗുളിക (METOMIN TABLETS,METFORMIN TABLET 100MG), മെറ്റ്ഫോര്‍മിന്‍ ​ഗുളിക (METFORMIN TABLETS IP500MG-METOMIN),ഈസിപ്രിന്‍ (EASIPRIN , GASTRO RESISTANT ASPIRIN,IP TABLETS 75MG),മൈകാള്‍ ഡി ഗുളിക (MAICAL -DTABLETS), മാസിപ്രോ 250 ​ഗുളിക (MACIPRO 250TABLET) എന്നീ ഗുളികകളുടെ ചില ബാച്ചുകള്‍ക്ക് ഗുണനിലവാരമില്ലന്നും ഇതില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നും കണ്ടെത്തി കേരളം 2013-ൽ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടർന്ന് 2021ലും ഈ റിപ്പോ‍ട്ടുകള്‍ കേരളം വീണ്ടും കേന്ദ്രത്തിന് നൽകിയിരുന്നു.
ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി, പട്ടാമ്ബി താലൂക്ക് ആശുപത്രി, ചില പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് പരിശോധനക്ക് എടുത്ത മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്‍റെ മരുന്നുകളാണ് ​ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയത്. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നെടുത്ത മൈകാള്‍ ഡി ഗുളിക (MAICAL -DTABLETS) ബാച്ച്‌ നമ്ബര്‍ MT 21-067, 2021 മെയ് മാസം നിര്‍മിച്ച്‌ 2023 ഏപ്രില്‍ വരെ കാലാവധി ഉള്ളതാണ്. പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ നിന്ന് എടുത്ത മെറ്റ്ഫോര്‍മിന്‍ ​ഗുളിക (METFORMIN TABLETS IP500MG-METOMIN) ബാച്ച്‌ നമ്ബര്‍ MT21-284, 2012 സെപ്റ്റംബര്‍ മാസത്തില്‍ നിര്‍മിച്ച ​ഗുളികയ്ക്ക് 2024 ഓ​ഗസ്റ്റ് മാസം വരെ കാലാവധി ഉണ്ട്.

Back to top button
error: