LocalNEWS

ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: ഏറ്റുമാനൂരില്‍ വിദ്യാര്‍ഥിയടക്കം ഏഴുപേരെ കടിച്ച നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി – മൃഗരോഗ നിര്‍ണയ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. സെപ്റ്റംബര്‍ 28 നാണ് ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായ ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലുണ്ടായിരുന്ന നായ കഴിഞ്ഞദിവസം ചത്തിരുന്നു.

ഇതരസംസ്ഥാന തൊഴിലാളി, വിദ്യാര്‍ഥി, ബസ് കാത്തുനിന്ന യാത്രക്കാരി, ലോട്ടറി വിതരണക്കാരന്‍ അടക്കം ഏഴുപേര്‍ക്കായിരുന്നു നായയുടെ കടിയേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലായിരുന്നു. എല്ലാവരും കോട്ടയം മെഡിക്കല്‍ കോളേജിലെത്തി വാക്‌സിന്‍ സ്വീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസമാണ് നായ ചത്തത്. നായയുടെ സ്രവപരിശോധനാ ഫലത്തിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

Signature-ad

 

Back to top button
error: