ജമ്മു കശ്മീർ: ജയില്‍ ഡിജിപി ഹേമന്ത് ലോഹ്യ(57)യെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി.
ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൂടെ നിന്നിരുന്ന ജോലിക്കാരനെ കാണാതായിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് ജമ്മു സോണ്‍ അഡിജിപി മുകേഷ് സിംഗ് വിശദമാക്കി.
ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്. പൊലീസും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്. അന്വേഷണം ആരംഭിച്ചതായും വീട്ടുജോലിക്കാരനായുള്ള തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.