NEWS

24 മണിക്കൂറിനിടെ 50,129 കോവിഡ് കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 50,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 578 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 1,18,534 ആയി.

Signature-ad

നിലവില്‍ 6,68,154 കേസുകളാണുള്ളത്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 70,78,123 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,077 പേരാണ് രോഗമുക്തി നേടിയത്. ഒക്ടോബര്‍ 24 വരെയുള്ള കണക്കുകള്‍ പ്രകാരം 10,25,23,469 സാമ്പിളുകളാണ് പരിശോധിച്ചത്. ശനിയാഴ്ചമാത്രം 11,40,905 സാമ്പിളുകളും.

Back to top button
error: