തൃപ്രയാര്‍: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുവെങ്കിലും നാലംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.
തൃപ്രയാർ കൂനംമൂച്ചി മേലിട്ട് തരകന് വീട്ടില്‍ ജോഫിയും കുടുംബവുമാണ് വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ഞായറാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ തൃപ്രയാര്‍ പാലത്തിന്റെ പടിഞ്ഞാറെക്കരയിലാണ് സംഭവം.
കാറിനു മുന്പില് നിന്ന് പുക ഉയരുന്നതുകണ്ട് മറ്റു വാഹനങ്ങളിലെ യാത്രക്കാര്‍ ബഹളം വച്ചപ്പോഴാണ് കാറിലുണ്ടായിരുന്നവര്‍ വിവരം അറിഞ്ഞത്. ഉടന്‍ കാര്‍ നിറുത്തിയെങ്കിലും പെട്ടെന്ന് തുറക്കാനായില്ല. കാറിന്റെ സെന്റര്‍ ലോക്ക് കുരുങ്ങിയിരുന്നു. പിന്നീട് കരുതലോടെ ഡോര്‍ തുറന്ന് നാലുപേരും പെട്ടെന്ന് പുറത്തിറങ്ങി. അപ്പോഴേക്കും തീ പടര്‍ന്ന് പൊട്ടിത്തെറിയും ഉണ്ടായി.
ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും എന്ജിന് മുഴുവന്‍ കത്തിയിരുന്നു.കൂനംമൂച്ചിയില്‍ നിന്നും പഴുവിലിലുള്ള ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.