മുക്കിലും മൂലയിലും മിന്നിത്തെളിയുന്ന ദീപങ്ങള്‍, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം…ഒരിക്കലെങ്കിലും മൈസൂർ ദസറ കണ്ടവർക്ക് പിന്നെ അടങ്ങിയിരിക്കുവാനാവില്ല. അത്രയധികം കൊതിപ്പിക്കുന്ന കാഴ്ചകളാണ് ദസറക്കാലത്ത് മൈസൂർ ഒരുക്കിയിരിക്കുന്നത്. നാടും നഗരവും ദസറ ഉത്സവത്തിൽ അലിയമ്പോൾ അത് കാണാനും പകർത്തുവാനുമായി ലോകം തന്നെ ഇവിടെ എത്തും.
പതിനാലാം നൂറ്റാണ്ടിലാണ് ഇവിടെ ദസറയ്ക്ക് തുടക്കമാകുന്നത്. കർണ്ണാടകയുടെ സംസ്ഥാന ഉത്സവമായി ആഘോഷിക്കുന്ന ദസറ ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മയാണ്.
തിന്മയുടെ മേൽ നന്മ നേടിയ വിജയമായി കണക്കാക്കുന്ന ദസറ ആഘോഷങ്ങൾ പത്തു ദിവസമാണ് നീണ്ടു നിൽക്കുക.
തിന്മയുടെ മേൽ നന്മ നേടിയ വിജയമായി കണക്കാക്കുന്ന ദസറ ആഘോഷങ്ങൾ പത്തു ദിവസമാണ് നീണ്ടു നിൽക്കുക.
മൈസൂരിന് ആ പേരു വന്നതിനു പിന്നിലും ഈ കഥ തന്നെയാണ്.
മഹിഷാസുരനെ വധിച്ച ഊര് എന്ന അർഥത്തിൽ മഹിഷൂർ എന്നായിരുന്നുവത്രെ മൈസൂർ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീടത് മൈസൂർ എന്നായി മാറുകയായിരുന്നു.
മഹിഷാസുരനെ വധിച്ച ഊര് എന്ന അർഥത്തിൽ മഹിഷൂർ എന്നായിരുന്നുവത്രെ മൈസൂർ ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്. പിന്നീടത് മൈസൂർ എന്നായി മാറുകയായിരുന്നു.
നവരാത്രിയുടെ ഭാഗമായിട്ടാണ് ഇവിടെ ദസറ ആഘോഷിക്കുന്നത്.പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആഘോഷമാണ്.പ്രധാനമായും ആറു തരത്തിലാണ് ദസറ ആഘോഷങ്ങളെ തരംതിരിച്ചിരിക്കുന്നത്. റൂറൽ ദസറ, യുവ ദസറ, കുട്ടികളുടെ ദസറ, കർഷകരുടെ ദസറ, സ്ത്രീകളുടെ ദസറ, യോഗ ദസറ എന്നിങ്ങനെയാണത്.
കഴിഞ്ഞ 70ൽ അധികം വർഷമായി ദസറയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് ദസറ എക്സിബിഷൻ. തെക്കേ ഇന്ത്യയിലെ വിവധ ഇടങ്ങളിൽ നിന്നുള്ള മാർക്കറ്റുകളും ഉത്പന്നങ്ങളും ഒക്കെ ഇതിന്റെ ഭാഗമാകാറുണ്ട്. നഗരത്തിലെ എക്സിബിഷൻ ഗ്രൗണ്ടിലാണ് ഇത് നടക്കുന്നത്.
ദസറ കാലത്ത് മാത്രം ഒരു ലക്ഷത്തോളം ബള്‍ബുകളാണ് കൊട്ടാരം അലങ്കരിക്കുന്നത്. ദസറയുടെ പത്ത് ദിവസവും ഇത്രയും ബള്‍ബുകളാണ് കൊട്ടാരം ദീപാലങ്കൃതമാക്കുന്നതിനായി ഉപയോഗിക്കുന്നത്.