ന്യൂഡൽഹി :ഇന്ത്യന്‍ റെയില്‍വേ ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയ ട്രെയിന്‍ ടൈം ടേബിള്‍ പുറത്തിറക്കി.
പുതിയ സമയം ‘ട്രെയിന്‍സ് അറ്റ് എ ഗ്ലാന്‍സ്’ (ടാഗ്) എന്നറിയപ്പെടും. റെയില്‍വേയുടെ ഒദ്യോഗിക വെബ്സൈറ്റിലായിരിക്കും ഇത് ലഭ്യമാകുക. കൂടാതെ ഇ-ബുക്ക് രൂപത്തിലും ഐ.ആര്.ടി.സിയില്‍ ലഭ്യമാണ്.
പുതിയ ടൈം ടേബിള്‍ അനുസരിച്ച് ട്രെയിന്‍ പുറപ്പെടല്‍, എത്തിച്ചേരല്‍, വൈകുന്ന ട്രെയിനുകള്‍ എന്നിങ്ങനെ ‘ടാഗി’ലൂടെ യാത്രക്കാര്‍ക്ക് പരിശോധിക്കാം.
റെയില്‍വേയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ആപ്ലിക്കേഷനായ നാഷണല്‍ ട്രെയിന്‍ എന്‍ക്വയറി സിസ്റ്റത്തിലും ട്രെയിനുകളുടെ സമയക്രമം ഇന്നു മുതല്‍ മാറ്റങ്ങളോടെ ക്രമീകരിച്ചിട്ടുണ്ട്.