NEWS
ക്രമക്കേട് ; മൂന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ റദ്ദാക്കി

തിരുവനന്തപുരം: പരീക്ഷയില്‍ ക്രമക്കേട് നടന്നതിനെ തുടര്‍ന്ന് വെളളിയാഴ്ച നടത്തിയ മൂന്നാം സെമസ്റ്റര്‍ ബി.ടെക് സപ്ലിമെന്ററി പരീക്ഷകള്‍ റദ്ദാക്കി സാങ്കേതിക സര്‍വ്വകലാശാല.
അഞ്ച് കോളേജുകളിലാണ് ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയത്.
രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഫോണുപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്ത് വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങള്‍ എഴുതുകയുമായിരുന്നു.






