NEWS

പഞ്ചരത്നത്തിൽ മൂന്നുപേർക്ക് താലികെട്ട്

തൃശ്ശൂര്‍: തിരുവനന്തപുരം പോത്തന്‍കോട് സ്വദേശികളായ നന്നാട്ടുകാവില്‍ ‘പഞ്ചരത്‌ന’ത്തില്‍ രമാദേവി പ്രേംകുമാര്‍ ദമ്പതികള്‍ക്ക്‌ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ പിറന്നു വീണ അഞ്ചു മക്കളില്‍ മൂന്ന് പേരുടെ വിവാഹമാണ് ഗുരുവായൂരില്‍ നടന്നത്.

മക്കളായ ഉത്ര, ഉത്തമ, ഉത്തര എന്നിവരുടെ വിവാഹമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നത്.1995 നവമ്പര്‍ 18നാണ് രമാദേവി നിമിഷങ്ങളുടെ വ്യത്യാസത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.ഇതില്‍ ഒരാണ്‍കുട്ടിയും 4 പെണ്‍കുട്ടികളുമാമണ് ജനിച്ചത്.പിറന്നത് ഉത്രം നാളിലായതിനാല്‍ നാളുചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടു. അഞ്ചു മക്കളുടെയും പേരിടീലും ചോറൂണും സ്‌കൂള്‍ പ്രവേശനവുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.ഇവരില്‍ 3 പേരുടെ വിവാഹമാണ് ഗുരുവായൂരില്‍ നടന്നത്.

Signature-ad

ഫാഷന്‍ ഡിസൈനറായ ഉത്രയെ മസ്‌കറ്റില്‍ ഹോട്ടല്‍ മാനേജരായ കെ.എസ്. അജിത് കുമാറും, ഓണ്‍ലൈന്‍ മാധ്യമ രംഗത്തുള്ള ഉത്തരയെ കോഴിക്കോട് സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ കെ.ബി മഹേഷ് കുമാറും, അനസ്തീഷ്യ ടെക്‌നീഷ്യനായ ഉത്തമയെ മസ്‌കറ്റില്‍ അക്കൗണ്ടന്റായ ജി.വിനീതുമാണ് വിവാഹം ചെയ്തത്.നാല് സഹോദരിമാരുടെ ഏക സഹോദരന്‍ ഉത്രജന്‍ കാരണവര്‍ സ്ഥാനത്തു നിന്ന് സഹോദരിമാരെ കൈ പിടിച്ചേല്‍പ്പിച്ചു.

പഞ്ചരത്‌നങ്ങള്‍ക്ക് ഒമ്പത് വയസുള്ളപ്പോഴാണ് അച്ഛന്‍ പ്രേംകുമാറിന്റെ അപ്രതീക്ഷിത വേര്‍പാട്. എന്നാല്‍ ജീവിതദുഃഖത്തില്‍ തളരാതെ മക്കള്‍ക്കു വേണ്ടി രമാദേവി സധൈര്യം വിധിയോടു പോരാടി. തുടര്‍ന്ന് സര്‍ക്കാര്‍ താങ്ങായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയ രമാദേവിക്ക് ജില്ലാ സഹകരണബാങ്കിന്റെ പോത്തന്‍കോട് ശാഖയില്‍ ജോലി നല്‍കി.

Back to top button
error: