NEWS

ജമാ അത്തെ ഇസ്‌ലാമിയുമായുള്ള യുഡിഎഫിന്റെ രഹസ്യ ബാന്ധവം രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ആണോ ?വി മുരളീധരന്റെ ചോദ്യം

വെൽഫെയർ പാർട്ടിയുമായി തെരഞ്ഞെടുപ്പ് നീക്കുപോക്ക് നടത്താനുള്ള യു ഡി എഫ് തീരുമാനം രാഹുൽ ഗാന്ധിയുടെ നിർദേശപ്രകാരം ആണോ എന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ .രാഹുൽ ഗാന്ധി കേരളം സന്ദർശിച്ച് പോയതിനു ശേഷമാണ് ബാന്ധവം .ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടാക്കുക എന്നത് കോൺഗ്രസിന്റെ അഖിലേന്ത്യ നയമാണോ എന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു .

പെരിയ ഇരട്ട കേസിൽ സി ബി ഐ അന്വേഷണം ഒഴിവാക്കാൻ കോടതിയിൽ വാദിക്കാൻ സർക്കാർ ചെലവഴിച്ചത് 34 ലക്ഷം രൂപയെന്ന് വി മുരളീധരൻ പറഞ്ഞു .ഡൽഹിയിൽ നിന്ന് വലിയ ഫീസുള്ള അഭിഭാഷകരെ ഇറക്കിയാണ് രണ്ടു ചെറുപ്പക്കാരെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം തടസപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതെന്നും മുരളീധരൻ ആരോപിച്ചു .

Signature-ad

സിബിഐ അന്വേഷണം രാഷ്ട്രീയ പ്രേരിതം ആണെന്ന് ആരും വിശ്വസിക്കില്ല .സിപിഐഎം നടത്തിയ തീവെട്ടിക്കൊള്ളകൾ സിബിഐ അന്വേഷിച്ചാൽ പുറത്ത് വരും .അതുകൊണ്ടാണ് സിബിഐ വിരോധമെന്നും വി മുരളീധരൻ പറഞ്ഞു .

Back to top button
error: