NEWSWorld

റെസ്റ്റോറന്റില്‍ ദമ്പതിമാരുടെ വീഡിയോ പകര്‍ത്തി; സൗദി വനിതക്ക് ജയില്‍ശിക്ഷ

ജിദ്ദ: റെസ്റ്റോറന്റില്‍ ദമ്പതികളുടെ വീഡിയോ ഷൂട്ട് ചെയ്ത സൗദി വനിതക്ക് രണ്ട് ദിവസത്തെ ജയില്‍ ശിക്ഷ. ജിദ്ദയിലെ ക്രിമിനല്‍ കോടതിയാണ് 48 മണിക്കൂര്‍ ജയിലില്‍ ശിക്ഷ വിധിച്ചത്.

സൗദി പൗരന്മാരായ ദമ്പതിമാര്‍ ജിദ്ദ കോര്‍ണിഷിലെ റെസ്റ്റോറന്റിലിരിക്കെ മറ്റൊരു സൗദി യുവതി അനുമതി ഇല്ലാതെ ഇവരുടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഇത് ദമ്പതിമാര്‍ക്ക് പ്രയാസമുണ്ടാക്കിയെന്നും ഭാവിയില്‍ ഇത്തരമൊരു പ്രവൃത്തി ആവര്‍ത്തിക്കാതിരിക്കാന്‍ ശിക്ഷ വിധിച്ചതെന്നും കോടതി വിധിയില്‍ പറഞ്ഞു.

Signature-ad

താന്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തുകളഞ്ഞതായി പ്രതി വാദത്തിനിടെ അറിയിച്ചു. വീഡിയോ പകര്‍ത്തിയതുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടതിനു ശേഷമാണ് കേസ് കോടതിയില്‍ എത്തിയത്.

 

 

 

 

 

Back to top button
error: