NEWS

നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്;എകെ ആന്റണിയെ ദില്ലിയിലേക്ക് വിളിപ്പിച്ചു

ദില്ലി : അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും തര്‍ക്കങ്ങളും നിലനില്‍ക്കെ, നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്.
മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സോണിയ ഗാന്ധി ഇടപ്പെട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചു. രാത്രിയോടെ ആന്റണി ദില്ലിയിലേക്ക് എത്തി സോണിയാ ഗാന്ധിയെ കാണും.
അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാ വിഭാഗത്തിന്റെയും യോജിപ്പോടെ ഒരു നേതാവിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മുതിര്‍ന്ന അംഗമായ എകെ ആന്റണിയെ സോണിയ ഗാന്ധി ഇടപ്പെട്ട് ദില്ലിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.
അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ക്കിടെ രാജസ്ഥാന്‍ കോണ്‍ഗ്രസിലുണ്ടായ അശോക് ഗെലോട്ട് – സച്ചിന്‍ പൈലറ്റ് അധികാരത്തര്‍ക്കവും പൊട്ടിത്തെറിയും പാര്‍ട്ടിക്ക് ക്ഷീണമായതോടെയാണ് ആന്റണിയെ എത്തിച്ച്‌ പുതിയ നീക്കത്തിന് ഹൈക്കമാന്‍ഡ് ഒരുങ്ങുന്നതെന്നാണ് സൂചന.

Back to top button
error: