കോട്ടയം : കഴിഞ്ഞ ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം വർക്ക്ഷോപ്പ് തൊഴിലാളിക്ക്.
കൂത്താട്ടുകുളം ടി ബി ജംഗ്ഷനിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരന് സുരേഷിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കൂത്താട്ടുകുളത്ത് ശിവശക്തി ലോട്ടറി ഏജന്‍സി നടത്തുന്ന പൂവക്കുളം സ്വദേശി രമേശനാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.
രമേശിന്റെ അടുത്തുനിന്ന് സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന സുരേഷ് രാവിലെ ടിക്കറ്റുകള്‍ മാറ്റിവയ്ക്കാന്‍ പറഞ്ഞ ശേഷമാണ് ജോലിക്ക് പോകാറ്. ജോലി കഴിഞ്ഞ് മടങ്ങുംവഴി ഏജന്‍സിയില്‍ പണം ഏൽപ്പിക്കും.
കഴിഞ്ഞ ദിവസവും ഇതേപോലെ മാറ്റിവയ്ക്കാന്‍ പറഞ്ഞ ടിക്കറ്റിനാണ് ഒരു കോടി സമ്മാനം ലഭിച്ചത്. വ്യത്യസ്ത സീരിയലുകളില്‍ ഈ നമ്ബര്‍ തന്നെ കയ്യില്‍ ഉണ്ടായിരുന്നിട്ടും രമേശ് അത് മാറ്റിവയ്ക്കാതെ തന്നെ സുരേഷിന് നല്‍കുകയായിരുന്നു.രണ്ട് സമാശ്വാസമ്മാനവും ഇതോടൊപ്പം സുരേഷിന് ലഭിച്ചു.
റിസൽട്ട് അറിഞ്ഞ ഉടന്‍ രമേശ് സുരേഷ് ജോലി ചെയ്യുന്ന വര്‍ഷോപ്പില്‍ എത്തി ടിക്കറ്റുകൾ കൈമാറുകയായിരുന്നു.രമേശന്റെ സത്യസന്ധതയില്‍ വര്‍ക്ക് ഷോപ്പ് തൊഴിലാളിയായ സുരേഷിന് സ്വന്തമായി വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവുകയാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് സുരേഷ് കാനറ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു.