NEWS

കോടികളുടെ തട്ടിപ്പില്‍ അമ്മയും മകനും അറസ്റ്റിൽ

മാവേലിക്കര: ചെട്ടികുളങ്ങര കേന്ദ്രീകരിച്ച്‌ നടന്ന കോടികളുടെ തട്ടിപ്പില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍.
ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനത്തില്‍ സിനി എസ് പിള്ള (സിനി കെ ജെ-47), മകന്‍ അനന്തകൃഷ്ണന്‍ (അനന്തു-21), കരുനാഗപ്പളളി വടക്കുംതല കൊല്ലക മൂന്നുസെന്റ് കോളനിയില്‍ രുദ്രാക്ഷ് (27)എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ തട്ടിപ്പില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

രുദ്രാക്ഷ് ഏഴ് പേരില്‍ നിന്ന് 75 ലക്ഷത്തോളം രൂപയും സിനിയും അനന്തകൃഷ്ണനും 20 പേരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Signature-ad

 

മാവേലിക്കരയില്‍ ആദ്യമായാണ് ജോലി വാഗ്ദാനം ചെയ്ത് ഇത്രയധികം തുക തട്ടിയെടുത്ത സംഭവം ഉണ്ടാകുന്നത്.

Back to top button
error: