മുംബൈ: നോണ്‍ വെജ് ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ക്കെതിരായ പൊതുതാല്‍പര്യ ഹരജി തള്ളി മുംബൈ ഹൈക്കോടതി.
അച്ചടി, ദൃശ്യ മാധ്യമങ്ങളിലെ നോണ്‍ വെജ് ഭക്ഷണ പരസ്യങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് വിവിധ ജെയ്ന്‍ ചാരിറ്റിബിള്‍ ട്രസ്റ്റുകളാണ് കോടതിയെ സമീപിച്ചത്.
എന്തിനാണ് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറാന്‍ ശ്രമിക്കുന്നതെന്ന് ചോദിച്ചാണ് കോടതി ഹർജി തള്ളിയത്.
ചീഫ് ജസ്റ്റിസ് ദീപങ്കര്‍ ദത്ത, ജസ്റ്റിസ് മാധവ് ജെ ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹർജി തള്ളിയത്.