പ്രാദേശിക വനിതാനേതാവായ ഇവരെ പ്രതിയാക്കണോ എന്നത് ചോദ്യം ചെയ്യലിന് പിന്നാലെ തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഗൗരീശപട്ടത്ത് കാറില്‍ കാത്തുകിടന്ന ജിതിന് സുഹൃത്തായ സ്ത്രീയാണ് സ്കൂട്ടര്‍ കൈമാറിയത്. എ കെ ജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ തിരിച്ചെത്തി ജിതിന് സ്കൂട്ടര്‍ ഇവര്‍ക്ക് തിരികെ നല്കി. തുടര്‍ന്ന് ഇവര്‍ സ്കൂട്ടര്‍ ഓടിച്ചുപോയെന്നും അന്വേഷണ സംഘം പറയുന്നു. ഇത് സംബന്ധിച്ച് സിസിടിവി ദൃശ്യങ്ങള്‍ ക്രൈം ബ്രാഞ്ച് ശേഖരിച്ചിരുന്നു.
അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ടെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിന് കൃത്യം നടത്തിയത് പ്രദേശിക നേതാക്കളുമായി ആലോചിച്ചാണ്. ജിതിന് ഇക്കാര്യം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. ജിതിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.