പത്തനംതിട്ട: പോപ്പുലർഫ്രണ്ട് ഹർത്താലിനിടെ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലെറിഞ്ഞയാൾ പിടിയിൽ.കാർത്തിക പള്ളി ചെറുതന കോടമ്പള്ളിൽതറ, സനുജ് (32)നെയാണ് പന്തളം പോലീസ് ഇന്ന് പുലർച്ചെ ഭാര്യ വിടായ താമരക്കുളത്തിന് സമീപത്ത് നിന്നും അറസ്റ്റ് ചെയ്തത്.
ഹർത്താൽദിനത്തിൽ രാവിലെ 6.40-ഓടെയാണ് പന്തളത്തുനിന്ന് പെരുമണ്ണിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന് നേരേ കല്ലേറുണ്ടായത്.ആക്രമണത്തിൽ ബസ് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റിരുന്നു. സ്കൂട്ടറിലെത്തിയ രണ്ടുപേരാണ് കല്ലെറിഞ്ഞതെന്നായിരുന്നു ജീവനക്കാരുടെ മൊഴി.തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
എബിവിപി പ്രവർത്തകനായിരുന്ന വിശാൽ വധ കേസിൽ പ്രതിയാണ് ഇയാൾ.പന്തളം
ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രന് (49) ആണ് കല്ലേറിൽ കണ്ണിന് പരുക്ക് പറ്റിയത്.പിടിയിലായ സനുജ് വിശാൽ വധ കേസ് കൂടാതെ മറ്റ് പല കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.