തിരുവനന്തപുരം :കോവിഡ് കാലത്തിനു ശേഷം ട്രെയിനുകളില്‍ തിരക്ക് വര്‍ധിച്ചിട്ടും പാസഞ്ചര്‍ ഉൾപ്പെടെയുള്ള ട്രെയിനുകള്‍ പൂര്‍ണ തോതില്‍ പുനഃസ്ഥാപിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
എക്സ്പ്രസ് ട്രെയിനുകളില്‍ നേരത്തേയുള്ളതുപോലെ ജനറല്‍ കോച്ചുകള്‍ ഇല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നുണ്ട്.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയതോടെ യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്ബുണ്ടായിരുന്ന സ്ഥിതിയിലേക്ക് ഉയര്‍ന്നു. ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങള്‍ അടുത്തതോടെ റിസര്‍വേഷന്‍ കോച്ചുകളില്‍ സീറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളത്.
ശബരിമല സീസണ്‍ കൂടി ആരംഭിച്ചാല്‍ കേരളത്തിലേക്കും ഇവിടെ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കുമുള്ള ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനയുണ്ടാകും.ഇതോടെ യാത്രാദുരിതം ഇരട്ടിക്കും.
തിരക്ക് നിയന്ത്രിക്കുന്നതിന് കോവിഡിന് മുമ്ബുണ്ടായിരുന്ന പ്രതിവാര ട്രെയിനുകള്‍ ഉൾപ്പടെ പുനഃസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.