സ്പ്രിംങ്ക്ളർ കരാറിൽ വീഴ്ചകളുണ്ടായെന്ന് റിപ്പോർട്ട്
സ്പ്രിംങ്ക്ളർ കരാറിൽ വീഴ്ചകളുണ്ടായെന്ന് റിപ്പോർട്ട്. സർക്കാർ നിയോഗിച്ച ഉന്നത സമിതിയുടെ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. കരാറിന് മുൻപ് നിയമസെക്രട്ടറിയോട് ഉപദേശം തേടാഞ്ഞത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നും വിവര ചോർച്ച കണ്ടെത്താൻ സർക്കാറിന് സംവിധാനമില്ലെന്നും റിപ്പോർട്ടിലുണ്ട്.
മാധവൻ നമ്പ്യാർ, ഗുൽഷൻ റോയി എന്നിവരടങ്ങിയ സമിതിയാണ് റിപ്പോർട്ട് തയാറാക്കിയത്.
1.84 ലക്ഷം പേരുടെ വിവരങ്ങളാണ് സ്പ്രിംങ്കളറിൽ ലഭ്യമായത്. സഹായം വാഗ്ദാനം ചെയ്ത് സർക്കാരിനെ സഹായിച്ചത് സ്പ്രിംങ്കളറാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണ് കരാറിൽ ഒപ്പിട്ടതെന്നും റിപ്പോർട്ടിലുണ്ട്.
സ്പ്രിംങ്ക്ളറിന് ലഭ്യമായ 1.84 ലക്ഷം പേരുടെ ഡേറ്റ 10 ദിവസത്തിനകം സി-ഡിറ്റിന്റെ സെർവറിലേക്ക് മാറ്റി. എന്നാൽ ഡേറ്റ ചോർച്ചയുണ്ടായെന്നും പക്ഷെ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ചോർന്നിട്ടില്ലെന്നും സമതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.