KeralaNEWS

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്‌സിൻ യജ്ഞം ഇന്ന് ആരംഭിക്കും

സംസ്ഥാനത്തെ തെരുവുനായ പ്രശ്നം പരിഹരിക്കുന്നതിനുളള വാക്‌സിൻ യജ്ഞം ഇന്ന് ആരംഭിക്കും. തദ്ദേശ വകുപ്പും മൃഗസംരക്ഷണവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന യജ്ഞം ഒക്ടോബർ 20 വരെ നീളും. യജ്ഞത്തിൽ പങ്കാളികളാകാൻ എണ്ണൂറോളം പേർ സന്നദ്ധരായി എത്തി. എന്നാൽ, ഇവരിൽ പേവിഷ പ്രതിരോധവാക്സിന്റെ ആദ്യ രണ്ടു ഡോസുമെടുത്തവരെ മാത്രമാകും യജ്ഞത്തിന്റെ ഭാഗമാക്കുക.

വാക്സിൻ യജ്ഞത്തിനായി മൃഗസംരക്ഷണവകുപ്പിൽ നിന്നും ആറു ലക്ഷം ഡോസും അധികമായി വാങ്ങിയ നാലു ലക്ഷം ഡോസുമാണ് ഉപയോഗിക്കുക. തെരുവുനായകളുള്ള മേഖലകളിൽ വാഹനങ്ങളിലെത്തിയാണ് വാക്‌സിൻ നൽകുക. മ‍ൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 78 പേർക്കു പുറമേയാണ് 720 സന്നദ്ധ പ്രവർത്തകരുടെ പട്ടിക രണ്ടു ഘട്ടമായി തദ്ദേശ, മൃഗസംരക്ഷണ വകുപ്പുകൾക്കു കുടുംബശ്രീ കൈമാറിയത്.

Signature-ad

 

Back to top button
error: