NEWS

കര്‍ണാടകയിലെത്തിയ പിണറായി വിജയനെ പരമ്ബരാഗത ശൈലിയിൽ സ്വീകരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബംഗളൂരു :സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതുൾപ്പടെയുള്ള റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ബംഗളൂരുവിൽ എത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയനെ പരമ്ബരാഗത ശൈലിയിൽ പൊന്നാട, തലപ്പാവ് എന്നിവ അണിയിച്ചും ചന്ദനഹാരം അര്‍പ്പിച്ചും സ്വീകരിച്ച് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
സില്‍വര്‍ ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതാണ് പ്രഥമ പരിഗണനയിലുള്ളത്.ഇതുള്‍പ്പെടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ഇരു സംസ്ഥാനങ്ങളും ധാരണയായിരുന്നു. തുടര്‍ ചര്‍ച്ചകള്‍ക്കായാണ് ഇരുവരുടെയും കൂടിക്കാഴ്ച.
ബംഗളുരുവിലെ മുഖ്യമന്ത്രി ബൊമ്മെയുടെ ഔദ്യോഗിക വസതിയായ ‘കൃഷ്ണ’യില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.ചര്‍ച്ച നാല്‍പ്പത് മിനുറ്റ് നീണ്ടു.
അതേസമയം കർണാടകയിലെത്തിയ
മുഖ്യമന്ത്രി പിണറായി വിജയനായി ഒരുക്കിയിരിക്കുന്നത് അതിശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങള്‍.ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അവിടെ കമാന്‍ഡോകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ ഇന്ന് നടക്കുന്ന സി.പി.എം. റാലിയുമാണ് കേരള മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രധാന പരിപാടികള്‍.

Back to top button
error: