NEWS

ഫോൺ പോക്കറ്റിൽ സൂക്ഷിക്കരുത്; ഇറുകിയ വസ്ത്രങ്ങൾ ധരിക്കരുത്

പാന്റ്‌സിന്റെ പോക്കറ്റില്‍ മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. ബീജസംഖ്യ 30 ശതമാനംവരെ കുറയാമെന്നാണ് പഠനങ്ങൾ പറയുന്നത്.ഷര്‍ട്ടിന്റെ പോക്കറ്റിലിടുമ്പോള്‍ ഹൃദയത്തിന്റെ ഭാഗത്ത് വൈദ്യുതകാന്തിക തരംഗങ്ങള്‍ അടിക്കുന്നതും നന്നല്ല.പ്രത്യേകിച്ച് പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുളളവര്‍ മൊബൈല്‍ ഫോണ്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിടരുത്.


ടൈറ്റായ വസ്ത്രങ്ങൾ ധരിക്കരുത്
 
ടൈറ്റായ ജീന്‍സും അടിവസ്ത്രങ്ങളും ധരിക്കുന്നത് പുരുഷ വന്ധ്യതയ്ക്കു കാരണമാകാം.ബീജസംഖ്യ കുറയുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.വൃഷണങ്ങളിലാണ് ബീജം ഉത്പാദിപ്പിക്കപ്പെടുന്നത്. നേര്‍ത്ത മാംസപേശികൊണ്ട് നിര്‍മിച്ച വൃഷണസഞ്ചിയിലാണ് വൃഷണങ്ങള്‍ സ്ഥിതിചെയ്യുന്നത്. ശരീരത്തിനകത്തെ താപനിലയെക്കാള്‍ ഒരു ഡിഗ്രിയെങ്കിലും ചൂടു കുറവായിരിക്കും വൃഷണങ്ങള്‍ക്ക്. ശരീരതാപനിലയില്‍ ബീജോത്പാദനം നടക്കുകയില്ല. അതുകൊണ്ടാണ് വൃഷണങ്ങളെ ശരീരത്തിനുപുറത്ത് പ്രത്യേകം വൃഷണസഞ്ചിയിലാക്കിയിരിക്കുന്നത്.ടൈറ്റായ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ വൃഷണങ്ങള്‍ തിങ്ങിഞെരുങ്ങി ശരീരത്തോട് ചേര്‍ന്നിരിക്കുകയും, താപനില കൂടുന്നതുകൊണ്ട് ബീജോത്പാദനത്തിന് തടസ്സം നേരിടുകയും ചെയ്യുന്നു. അതുകൊണ്ട് അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് എപ്പോഴും നല്ലത്.ടൈറ്റായ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരഭാഗങ്ങളിലെ ഈര്‍പ്പം നിലനില്‍ക്കുന്നതിനും ഫംഗസ് ബാധയ്ക്കും ഇടയാക്കാവുന്നതാണ്.
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോൺ കൊടുക്കരുത്
 
കൊച്ചുകുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കണം. തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വളര്‍ച്ചയെയും മൊബൈല്‍ഫോണില്‍നിന്ന് പുറപ്പെടുന്ന ഇലക്‌ട്രോ-മാഗ്നറ്റിക് റേഡിയേഷന്‍ പ്രതികൂലമായി ബാധിക്കാം.കുട്ടികളുടെ തലയോട്ടി വളരെ മൃദുവാണ്. അതുകൊണ്ട് കൂടുതല്‍ തരംഗങ്ങള്‍ തലച്ചോറിലെത്താനിടയുണ്ട്.

Back to top button
error: