ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരചടങ്ങുകളില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനും കേന്ദ്രസര്‍ക്കാരിനു വേണ്ടി അനുശോചനം അറിയിക്കാനുമായി രാഷ്ട്രപതി 17ന് ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.
കഴിഞ്ഞ എട്ടിനാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. 19ന് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലാണ് സംസ്‌കാരച്ചടങ്ങുകള്‍.
രാഷ്ട്രപതി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ രാജ്ഞിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ അനുശോചനം അറിയിക്കാന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ 12ന് ഡല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷനില്‍ എത്തിയിരുന്നു. 11ന് ഇന്ത്യയില്‍ ദേശീയ ദുഃഖാചരണവും നടത്തി.