തിരുവാരൂര്‍ സ്വദേശിയായ മുത്തുകുമാരന് (30) ആണ് കൊല്ലപ്പെട്ടത്.കുവൈത്തിൽ എത്തിയതിന്റെ നാലാം ദിവസമാണ് മുത്തുകുമാരന് കൊല്ലപ്പെട്ടത്.
ഡ്രൈവർ ജോലിക്ക് എന്ന പേരില്‍ എത്തിച്ച് ആടുമേയ്ക്കൽ ആണ് ജോലി എന്നറിഞ്ഞതോടെ സഹായം തേടി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണു തൊഴിലുടമ പ്രകോപിതനായത്. മുത്തുകുമാരന്റെ നീക്കം മനസ്സിലാക്കിയ തൊഴിലുടമ തൊഴുത്തിനകത്തിരുന്ന എയര്‍ റൈഫിള്‍ ഉപയോഗിച്ച് മര്‍ദിക്കുകയും തുടര്‍ന്നു വെടിവെച്ച് കൊല്ലുകയുമായിരുന്നെന്നാണു വിവരം.
സബാഹ് അല്‍ അഹ്മദിലെ മരുഭൂമിയിലെ മസ്റയിലാണ് (ആടുകളെയും ഒട്ടകങ്ങളെയും പാര്‍പ്പിക്കുന്ന ഇടം) മൃതദേഹം കണ്ടെത്തിയത്.ഹൈദരാബാദ് ആസ്ഥാനമായ മാന്‍പവര്‍ സ്ഥാപനമാണ് ഭര്‍ത്താവിനെ വിദേശത്തേക്ക് അയച്ചതെന്ന് ഭാര്യ വിദ്യ മൊഴി നല്കി.3നു കുവൈത്തിലേക്കു പോയ മുത്തുകുമാരനെ 7 മുതല്‍ ഫോണില്‍ കിട്ടുന്നില്ലായിരുന്നു. 9നാണു മരണവാര്‍ത്ത കുടുംബാംഗങ്ങള്‍ അറിഞ്ഞത്. 2 മക്കളുണ്ട്.