CrimeNEWS

ഭർത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവം, ഭാര്യക്ക്‌ എംഡിഎംഎ എത്തിച്ചു കൊടുത്ത തിരുവനന്തപുരം സ്വദേശി പിടിയിൽ

കട്ടപ്പന: കാമുകനെ സ്വന്തമാക്കാന്‍ മുന്‍ പഞ്ചായത്തംഗം ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശി നോബിള്‍ നോബര്‍ട്ടിനെയാണ് വണ്ടന്‍മേട് പോലീസ് അറസ്റ്റ് ചെയ്തത്. വണ്ടന്‍മേട് പഞ്ചായത്തംഗമായിരുന്ന സൗമ്യ എബ്രഹാമാണ് ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കുന്നതിനായി കാമുകന്റെ സഹായത്തോടെ മയക്കു മരുന്നു വാങ്ങിയത്. കേസിന്റെ തുടര്‍ അന്വേഷണത്തിലാണ് നോബിള്‍ അറസ്റ്റിലായത്.

കേരളത്തിലേക്ക് എം.ഡി.എം.എ. അടക്കമുള്ള മയക്കുമരുന്നുകള്‍ എത്തിക്കുന്നതില്‍ പ്രധാനിയാണ് ഇയാള്‍.
കഴിഞ്ഞ ഏപ്രിലില്‍ കട്ടപ്പനയ്ക്ക് സമീപം പുളിയന്മലയില്‍ 60 ഗ്രാം എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ് ഓയില്‍ എന്നിവയുമായി കോഴിക്കോട് സ്വദേശി അര്‍ജുന്‍ എന്നയാള്‍ പിടിയിലായിരുന്നു. ഈ രണ്ടു കേസുകളിലും പിടിയിലായവരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോബിളിലേക്ക് അന്വേഷണം എത്തിയത്.

Signature-ad

ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാനായി പഞ്ചായത്തംഗമായിരുന്ന സൗമ്യ സുനിലിനും കൂട്ടിളികള്‍ക്കും എംഡിഎംഎ എവിടെ നിന്ന് ലഭിച്ചു എന്ന വണ്ടന്‍മട് പൊലീസി അന്വേഷണമാണ് നോബിളിലേക്ക് എത്തിയത്.
ബംഗലുരുവില്‍ നിന്നും മയക്കു മരുന്ന് സംസ്ഥാനത്തെ ഏഴു ജില്ലകളിലേക്ക് എത്തിക്കുന്ന കണ്ണിയിലെ പ്രധാനിയാണ് നോബിള്‍.

തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയായ നോബിള്‍ 2017 മുതല്‍ ബംഗലുരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിക്കുന്നുണ്ടെന്ന് വണ്ടന്മേട് സി.ഐ വി എസ് നവാസ് പറഞ്ഞു.

Back to top button
error: