KeralaNEWS

സിനിമയിലെ നായിക ജീവിതത്തിലെയും നായികയായി, ‘പാൽത്തു ജാൻവർ’ സംവിധായകന്‍ സം​ഗീത് പി രാജനും നായിക ശ്രുതി സുരേഷും വിവാഹിതരായി

‘പാല്‍തു ജാന്‍വർ’ വൻ വിജയമായതിനു പിന്നാലെ ചിത്രത്തിലെ നായികയെ സ്വന്തം ജീവിതസഖിയാക്കി സംവിധായകന്‍. തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തില്‍ വച്ച്‌ സംവിധായകന്‍ സം​ഗീത് പി രാജനും നടി ശ്രുതി സുരേഷും വിവാഹിതരായി. പ്രണയവിവാഹമാണ് ഇരുവരുടേതും. സോഷ്യല്‍ മീഡിയയിലൂടെ ശ്രുതി തന്നെയാണ് വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ‘ജസ്റ്റ് മാരീഡ്’ എന്ന ക്യാപ്ഷനോടെയാണ് താരം വിവാഹ വീഡിയോ പങ്കുവെച്ചത്.

‘കരിക്ക്’ വെബ് സീരീസിലൂടെയാണ് ശ്രുതി ശ്രദ്ധേയായത്. തുടര്‍ന്ന് ‘ഫ്രീഡം ഫൈറ്റ്’, ‘അന്താക്ഷരി’, ‘ജൂണ്‍’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. പാല്‍തു ജാന്‍വറാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സംഗീതിന്റെ ആദ്യത്തെ സിനിമയാണ് പാല്‍തു ജാന്‍വര്‍. ഇരുവരുടേയും വിവാഹ വിശേഷങ്ങളും തയ്യാറെടുപ്പുകളും ശ്രുതി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വളരെ ലളിതമായാണ് വിവാഹം നടന്നത്.

Back to top button
error: