
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണിത്.
കേരളത്തില്‍ പരക്കെ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
മണ്‍സൂണ്‍ പാത്തി തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതിനാല്‍ അടുത്ത നാല് ദിവസത്തേക്ക് കൂടി മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.






